22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 16, 2024
November 9, 2024
November 1, 2024
October 30, 2024
October 23, 2024
October 18, 2024
September 3, 2024
August 28, 2024

പ്രളയകാലത്ത് സൗജന്യമായി വിതരണം ചെയ്ത അരിയുടെ പണം തിരിച്ചുവേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 25, 2022 10:43 pm

പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ പണം തിരിച്ചുവേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്ന് തിരികെ പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. ഇതോടെ കേന്ദ്ര സര്‍ക്കാരിന് പണം നല്‍കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. 2018ല്‍ കേരളത്തില്‍ തീവ്രമായി ബാധിച്ച മഹാപ്രളയത്തെത്തുടര്‍ന്ന് അനുവദിച്ച അരിയുടെ തുകയായി 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 89,540 മെട്രിക് ടൺ അരിയാണ് റേഷന്‍കടകളിലൂടെ സൗജന്യ വിതരണത്തിന് സംസ്ഥാനത്തിന് അനുവദിച്ചത്. അരി നല്‍കിയതിന് പിന്നാലെ തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം സന്നദ്ധമായില്ല.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രം ഭീഷണിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ കേന്ദ്രം പണത്തിനായി കേരളത്തോട് നിര്‍ബന്ധം ചെലുത്തിയിരുന്നു. കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.

പ്രളയകാലത്ത്‌ ദുരിതത്തിലായ ജനങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴാണ് നൽകിയ അരിക്ക്‌ കണക്കുപറഞ്ഞ്‌ പണം ചോദിച്ച്‌ കേന്ദ്ര സർക്കാർ പലവട്ടം കത്തയച്ചത്. കേരളത്തിന്‌ നൽകിയ അരിയുടെ പണം ഉടൻ തിരിച്ചടയ്‌ക്കാനാവശ്യപ്പെട്ട്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പൊതുവിതരണ വകുപ്പ്‌ സെക്രട്ടറിക്കും 2018 മുതല്‍ കേന്ദ്രം കത്തയച്ചു. പ്രളയത്തിലുണ്ടായ നാശനഷ്ടത്തിന്‌ ഏഴ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം അധികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കേരളത്തെ മാത്രം ഒഴിവാക്കി. ഈ കടുത്ത അവഗണനയ്ക്ക് തൊട്ടുപിറകെയാണ്‌ അരിയുടെ വിലയും കേന്ദ്രം തിരികെ ചോദിച്ചത്‌. പ്രളയ രക്ഷാപ്രവർത്തനത്തിന്‌ സൈനിക വിമാനവും ഹെലികോപ‌്റ്ററും ഉപയോഗിച്ചതിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

Eng­lish Summary:The cen­tral gov­ern­ment wants to return the mon­ey for free rice dis­trib­uted dur­ing the floods
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.