15 December 2025, Monday

Related news

November 27, 2025
November 26, 2025
November 2, 2025
October 11, 2024
July 26, 2024
July 25, 2024
July 12, 2024
June 6, 2024
November 28, 2023
February 14, 2023

മുന്‍ അഗ്നിവീറിന് അര്‍ദ്ധസൈനികവിഭാഗത്തില്‍ പത്ത് ശതമാനം സംവരണവുമായി കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2024 12:35 pm

അഗ്നിവീര്‍ പദ്ധതിയില്‍ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന അഗ്നിവീറുകളെ അര്‍ധസൈനിക വിഭാഗങ്ങള്‍ ബിഎസ്എഫ്, സിഐഎസ് എഫ്, സിആര്‍പിഎഫ്, എസ്എസ് ബി ഉള്‍പ്പെടെ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിയമനം നടത്താനാണ് തീരുമാനം.

അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും. അഗ്നിവീറുകളുടെ ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്‍ അഞ്ച് വർഷം വരെ ഇളവ് നൽകും. പത്ത് ശതമാനം ഒഴിവുകൾ മുൻ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. തുടർന്നുള്ള ബാച്ചുകളിലും മൂന്ന് വർഷത്തെ പ്രായപരിധി നീട്ടും.

മുൻ അഗ്നിവീറുകളെ ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി.സൈന്യത്തെ ദുർബലപ്പെടുത്താൻ ഇന്ത്യാ സംഘം ഒരിക്കലും അനുവദിക്കില്ലെന്ന് പറയുകയും ചെയ്‌തു. അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് ഇതുവരെ ഒരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Eng­lish Summary
Cen­tral gov­ern­ment with 10% reser­va­tion in para­mil­i­tary cat­e­go­ry for for­mer Agniveer

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.