4 March 2026, Wednesday

Related news

March 1, 2026
February 28, 2026
February 25, 2026
January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 12, 2026 11:34 am

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തിന് തുടക്കമായി.രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ്‌ നേതാക്കളും അണിനിരന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുമ്പ്‌ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണ്‌ സമരം.

കടുത്ത കേന്ദ്ര അവഗണനയിലും തനത്‌ വരുമാനം കൂട്ടി ബദൽ നയങ്ങളിലൂടെ മുന്നേറാൻ ശ്രമിക്കുകയാണ്‌ കേരളം. അതിനും അനുവദിക്കില്ലെന്ന കേരള വിരുദ്ധ സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ മുഴുവൻ ഭാരവും സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവച്ചത്‌ ഇതിന്റെ ഭാഗം. ബ്രാൻഡിങിന്റെ പേരിലും പല വിഹിതങ്ങളും തടഞ്ഞുവച്ചു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റേണ്ട പല പദ്ധതികളും ഇഴയുന്നതും പുതിയ പദ്ധതികൾ വരാത്തതും കരുതിക്കൂട്ടിയുള്ള കേന്ദ്രഅവഗണനയുടെ ഫലമാണ്‌. ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ അവകാശങ്ങളും വിഹിതങ്ങളും നിഷേധിക്കുമ്പോൾ ശബ്‌ദമുയർത്താൻ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമോ നാടിനൊപ്പം നിൽക്കേണ്ട ഭൂരിപക്ഷം മാധ്യമങ്ങളോ അതിന്‌ തയ്യാറാകുന്നില്ലെന്നതും ചർച്ചയാണ്‌.

അഞ്ചുവർഷത്തിനിടെ കേരളത്തിന്‌ അർഹമായ 57,000 കോടി രൂപയാണ്‌ കേന്ദ്രം തടഞ്ഞത്‌. കേന്ദ്രത്തിന്റേതുൾപ്പെടെ ഏത്‌ പദ്ധതിയും കേരളത്തിൽ സമയബന്ധിതമായി നടക്കുന്നുവെന്നത്‌ വലിയ ദോഷമായാണ്‌ ബിജെപി സർക്കാർ കാണുന്നത്‌. മികച്ച റോഡുകളും ആശുപത്രികളും സ്‌കൂളുകളും കേന്ദ്ര വിഹിതം തടയാനുള്ള കാരണമാക്കുന്നു. ധനകമീഷന്റെ മാനദണ്ഡങ്ങളിൽ പോലും ഇടപെട്ട്‌ മാറ്റം വരുത്തിയാണ്‌ എൻഡിഎ ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നത്‌. 

Cen­tral gov­ern­men­t’s neglect: Satya­gra­ha launched under the lead­er­ship of the Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.