കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മേഖലകളെ തകർക്കാർ ശ്രമിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
സ്വകാര്യവ്യക്തികൾക്ക് രാജ്യം തീറെഴുതി കൊടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ചിറ്റയം കൂട്ടിച്ചേർത്തു ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടൂരിലെ ഫാക്ടറി തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കൾക്കുമായുള്ള ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്‍പ്പശാല ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് വ്യവസായ ശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ആണ് ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചത്. ചടങ്ങിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് അധ്യക്ഷനായിരുന്നു.ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ശ്രീലത സി, രാജീവ് ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസും നടന്നു.
English Summary: Central govt trying to break employment sectors: Deputy Speaker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.