സ്ത്രീവിരുദ്ധ സമീപനങ്ങളാണ് ഓരോ സംസ്ഥാനങ്ങളിലും മോഡി സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം പറഞ്ഞു. കേരള മഹിളാസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പത്തുവർഷം മുമ്പ് രാജസ്ഥാനിൽ 33 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ലഭ്യമായിട്ടുള്ളത് അട്ടിമറിക്കാൻ അവിടത്തെ ബിജെപി സർക്കാർ ശ്രമിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ സ്ത്രീകളാണ്. അതുകൊണ്ട് ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ അവകാശമുള്ളവരാണ് സ്ത്രീകൾ. വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീപക്ഷ സമീപനം ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രമേ വിജയിപ്പിക്കാൻ പാടുള്ളൂ. രാജ്യത്ത് കലാപങ്ങളും മതപരമായ സംഘർഷങ്ങളുമെല്ലാം ഉണ്ടായാല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളും കർഷകർക്കുമടക്കം ബുദ്ധിമുട്ട് നേരിടുമ്പോൾ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ രീതിയെന്നും അവര്‍ പറഞ്ഞു.
വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ആർ ലതാദേവി, എം പി മണിയമ്മ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗം ഡി സുരേഷ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കെ ഉത്തമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, മണ്ഡലം സെക്രട്ടറിമാരായ കെ ബി ബിമൽ റോയ്, എം സി സിദ്ധാർത്ഥൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ, ബഹുജന സംഘടനാ നേതാക്കളായ എ എം ഷിറാസ്, ഡോ അബ്ദുൾ ജലീൽ, ഡി പി മധു, ആർ സുഖലാൽ, ആർ അനിൽകുമാർ, സനൂപ് കുഞ്ഞുമോൻ, യു അമൽ, ഡി സുഭദ്ര എന്നിവർ സംസാരിച്ചു. വനിതാസംവരണ ബിൽ പസാക്കണമെന്ന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. രാജ്യത്തു സ്ത്രീകൾക്കു നേരേ നടക്കുന്ന അക്രമങ്ങളിൽ ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടിവരുന്ന സ്ഥിതിയാണെന്നും ഇതിനു അറുതി വരുത്തണമെന്നും സമ്മേളനം ആവശ്യപെട്ടു.
English Summary: Central Govt’s Anti-Women Attitudes: P Vasantham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.