18 December 2025, Thursday

Related news

December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 29, 2025
November 28, 2025
November 26, 2025
November 20, 2025
November 11, 2025
November 5, 2025

മോഡിയുടെ സെല്‍ഫി: സെന്‍ട്രല്‍ റെയില്‍വേ ധൂര്‍ത്തടിച്ചത് 1.62 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2023 9:59 pm

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള പോയിന്റുകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ ധൂര്‍ത്തടിച്ചത് ഒരു കോടി 62 ലക്ഷം രൂപ. താല്‍ക്കാലികമായി സ്ഥാപിച്ച സെല്‍ഫി ബൂത്തുകളില്‍ ത്രീഡി സാങ്കേതിക വിദ്യയില്‍ തയ്യറാക്കിയ ചിത്രം സ്ഥാപിക്കാന്‍ 6.25 ലക്ഷം രൂപയാണ് ഓരോ ബൂത്തിനും അനുവദിച്ചത്. ഇത്തരത്തില്‍ സെന്‍ട്രല്‍ റെയില്‍വേ സോണ്‍ പരിധിയില്‍ സ്ഥാപിച്ച ബൂത്തുകള്‍ക്കാകെയാണ് 1.62 കോടി ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. മറ്റ് സോണുകളിലെ ചെലവ് കൂടിയാകുമ്പോള്‍ ബഹുകോടികളാണ് ഖജനാവില്‍ നിന്ന് പാഴാക്കിയത്.

സ്റ്റേഷനുകളിലെ സെല്‍ഫി ബൂത്ത് വഴി ജനങ്ങള്‍ക്ക് മോഡിയോടൊപ്പമുള്ള ചിത്രം പകര്‍ത്താന്‍ അവസരം ലഭ്യമാക്കുക എന്ന മണ്ടന്‍ പരിഷ്കാരമാണ് നടപ്പിലാക്കിയത്. വിവരാവാകാശ നിയമം വഴി റെയില്‍വേ നല്‍കിയ മറുപടി ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ കീഴില്‍ വരുന്ന അഞ്ച് പ്രധാന സ്റ്റേഷനുകളിലാണ് ഇത്തരത്തിലുള്ള സെല്‍ഫി ബൂത്ത് സ്ഥാപിച്ചത്. മുംബൈ, ഭുവാസല്‍, നാഗ്പൂര്‍, പൂനെ, സോലാപ്പൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ത്രീഡി സെല്‍ഫി ബൂത്തുകള്‍ സ്ഥാപിച്ചത്. സ്റ്റേഷനുകളെ എ, സി എന്നിങ്ങനെ തരം തിരിച്ചാണ് ബൂത്ത് സ്ഥാപിച്ചത്.

എ കാറ്റഗറിയില്‍ വരുന്ന ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, കല്യാണ്‍, നാഗ്പൂര്‍, ബേറ്റുള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക ബൂത്തും, സി കാറ്റഗറിയില്‍പ്പെട്ട കര്‍ജത്, കസാറ, ലാത്തൂര്‍, കോപര്‍ഗാവ് എന്നിവിടങ്ങളില്‍ സ്ഥിരം ബൂത്തുമാണ് സജ്ജീകരിച്ചത്. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനായ അജയ് ബോസാണ് സെല്‍ഫി ബൂത്ത് സ്ഥാപിച്ചതു സംബന്ധിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. നോര്‍ത്തേണ്‍ റെയില്‍വേയും മോഡി സെല്‍ഫി ബൂത്ത് സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേര്‍ത്തേണ്‍ സോണില്‍ 100 സ്റ്റേഷനുകളിലാണ് സെല്‍ഫി ബൂത്തുകള്‍. അംബാല, ഡെറാഡൂണ്‍, ന്യൂഡല്‍ഹി, അമൃത്‌സര്‍, അയോധ്യ, ചണ്ഡീഗഡ് എന്നീ സ്റ്റേഷനുകളില്‍ മൂന്നു വീതം സെല്‍ഫി പോയിന്റുകളാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാപിച്ചത്.

റെയില്‍വേയില്‍ നവീകരണം, പുതിയ നിയമനം എന്നിവ പാടെ വിസ്മരിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് മോഡി സെല്‍ഫി പോയിന്റ് സ്ഥാപിച്ച് റെയില്‍വേയും മോഡിയുടെ മുന്നില്‍ മുട്ടിലിഴഞ്ഞത്. സ്വന്തം ഖ്യാതി ജനങ്ങളെ ബോധിപ്പിക്കാനാണ് മോഡിയും ബിജെപിയും ഇത്തരത്തിലൊരു നാണംകെട്ട പരിപാടി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്ന തരംതാണ കളിയാണ് മോഡിയും കൂട്ടരും നടത്തിയതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Eng­lish Sum­ma­ry: Cen­tral Rail­way to spend Rs 1.62 crore on self­ie points fea­tur­ing PM Modi at stations
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.