30 December 2025, Tuesday

Related news

December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 7, 2025
December 4, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025

പേമാരിയിൽ മുങ്ങി മധ്യ വിയറ്റ്നാം; 41 മരണം, കാണാതായവര്‍ക്കായി തിരച്ചിൽ തുടരുന്നു

52,000ത്തിലധികം വീടുകൾ വെള്ളത്തിനടിയില്‍
Janayugom Webdesk
ഹാനോയ്
November 21, 2025 4:12 pm

മധ്യ വിയറ്റ്നാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 41 ആയി. കാണാതായ ഒമ്പത് പേർക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മധ്യ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും 1,500 മില്ലിമീറ്ററിൽ അധികം മഴ പെയ്തതായാണ് റിപ്പോർട്ട്. ദിവസങ്ങളായി തുടരുന്ന മഴ വിവിധ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 

52,000‑ത്തിലധികം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ലാം ഡോങ് പ്രവിശ്യയിലെ ഡാ നിഹിം നദിയിലെ ഒരു തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചു പോയതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ പ്രധാന റോഡുകളും ഹൈവേകളും തകർന്നതിനെ തുടർന്ന് ലാം ഡോങ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ രണ്ട് ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.