22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

വസ്തുതാ പരിശോധന സമിതി: വിജ്ഞാപനം ഉടനില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
July 21, 2023 11:04 pm

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വസ്തുത പരിശോധന സമിതി സെപ്റ്റംബര്‍ നാലു വരെ രൂപീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഐടി നിയമ ഭേദഗതിയില്‍ വരുത്തിയ പരിഷ്കാരത്തിനെതിരെ കുനല്‍ കമ്രയും എഡിറ്റേഴ്സ് ഗില്‍ഡും അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് ഗൗതം എസ് പട്ടേല്‍, നീല കെ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് മോഡി സര്‍ക്കാര്‍ ഐടി നിയമത്തില്‍ അഴിച്ച് പണി നടത്തി മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാന്‍ നീക്കം നടത്തുന്നതെന്ന് വിവിധ ഹര്‍ജികളില്‍ ആരോപിക്കുന്നു. വിവിധ കോടതികളില്‍ കേസ് നിലനില്‍ക്കുന്നിതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരണം നീട്ടി വയ്ക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഹര്‍ജി ഓഗസ്റ്റ് മാസം രണ്ടാം തീയതി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Eng­lish Sum­ma­ry: Cen­tre Delays Imple­men­ta­tion Of ‘Fact Check Unit’ To Flag Fake Con­tent On Social Media Under New IT Rules
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.