എലോണ്‍ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമില്‍ നിന്ന് പ്രതിദിന ഉപഭോക്താക്കള്‍ കുറയുന്നതായി സിഇഒ ലിന്‍ഡ യെക്കാരിനൊ. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിന്‍ഡ ഇക്കാര്യം പറഞ്ഞത്. മസ്‌ക് ചുമതലയേറ്റതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് ലിൻഡയുടെ വെളിപ്പെടുത്തൽ.
ഈ വർഷം ജൂണിലാണ് എക്സിന്റെ പുതിയ സിഇഒയായി ലിൻഡ ചുമതലയേൽക്കുന്നത്.
മസ്‌ക് തന്നെയാണ് ലിന്‍ഡയെ നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്. എക്സിന്റെ ഭാഗമാകുന്നതിനു മുമ്പ് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍ബിസി യൂണിവേഴ്‌സലിന്റെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ലിന്‍ഡ. എക്‌സിന് നിലവിൽ പ്രതിദിനം 225 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. മസ്‌ക് കമ്പനി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് 11.6 ശതമാനം ഇടിവാണ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായതെന്നും അവർ പറഞ്ഞു.
English Summary:CEO says X is losing regular customers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.