22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024
June 28, 2024
June 24, 2024
June 20, 2024
May 5, 2024
April 21, 2024

ഗർഭാശയമുഖ അർബുദ നിർമാർജ്ജനം: പ്ലസ്‌ വൺ, പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് സൗജന്യ വാക്സിൻ

Janayugom Webdesk
തിരുവനന്തപുരം
February 10, 2024 7:55 pm

ഗർഭാശയമുഖ അർബുദ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി പ്ലസ് ‌വൺ, പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് ഹ്യൂമൻ പാപ്പിലോമാ വൈറസ് വാക്സിൻ നൽകാൻ സർക്കാർ പദ്ധതി. ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കാൻസർ കെയർ ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

ആദ്യഘട്ടമായി ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാക്സിൻ വിതരണം ചെയ്യുക. സ്തനാബുർദത്തിന് ശേഷം സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഒന്നാണ് ഗർഭാശയമുഖ അർബുദം. വർഷം രാജ്യത്ത് 125,000 പേരിലാണ് ഇത് സ്ഥിരീകരിക്കുന്നത്. ഇത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡോസിന് 2000 മുതൽ 4000 രൂപ വരെ വില വരുന്ന വാക്സിനാണ് സർക്കാർ സൗജന്യമായി വിദ്യാർത്ഥിനികൾക്ക് നൽകുക. രണ്ട് ഡോസാണ് വാക്സിനുള്ളത്. ആദ്യഡോസിന് ശേഷം ആറ് മുതൽ 12 മാസത്തിനുള്ളിൽ രണ്ടാം ഡോസും എടുക്കണം. ഇതിനായി വാക്സിനേഷൻ പ്ലാൻ ഉടൻ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഫണ്ടിന്റെ സഹായത്തോടെയാകും വാക്സിൻ വാങ്ങുക. 

Eng­lish Sum­ma­ry: Cer­vi­cal Can­cer Pre­ven­tion: Free vac­cine for Plus One and Plus Two students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.