22 January 2026, Thursday

റിപ്പബ്ലിക് ദിനത്തില്‍ കയാക്കിങ്ങിലൂടെ വര്‍ണാഭമായി ചാലിയാര്‍പ്പുഴ

Janayugom Webdesk
ഫറോക്ക്
January 27, 2023 9:18 pm

ചാലിയാര്‍പ്പുഴയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  പരേഡ് നടത്തി. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും ദേശീയ പതാകയുമേന്തിയായിരുന്നു പരേഡ്. കൊളത്തറ  ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുതല്‍ ഫറോക്ക് പഴയ പാലം വരെയായിരുന്നു കയാക്കിങ് പരേഡ്.  ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം ആളുകള്‍ കയാക്കിങ് പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക കയാക്കിങ് പരേഡ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവരാണ് പരേഡില്‍ പങ്കെടുത്തത്. ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ വോളണ്ടിയര്‍മാരും പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, പരിശീലകന്‍ പ്രസാദ് തുമ്പാണി, ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ പ്രസിഡന്റ്  കെ ഉദയകുമാര്‍  എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Chal­yarpuzha becomes col­or­ful by kayak­ing on Repub­lic Day

You may like this video also

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.