അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിലും ടൂര്‍ണമെന്റ് നടക്കുമെന്ന് പാക് പേസര്‍ ഹസന്‍ അലി. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനില്‍ ഇന്ത്യ എത്തില്ലെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. നിഷ്പക്ഷ വേദി ഇന്ത്യ ഐസിസിയോടു ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പാക് പേസറിന്റെ പ്രതികരണം. നമ്മള്‍ ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കില്‍ അവർ പാകിസ്ഥാനിലേക്കും വരണം, രാഷ്ട്രീയത്തില്‍ നിന്ന് കായിക രംഗത്തെ മാറ്റി നിർത്തണം എന്ന് പലരും എണ്ണമറ്റ തവണ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ മറ്റൊരു ആംഗിളിലൂടെ നോക്കുകയാണെങ്കില്‍ പല ഇന്ത്യൻ കളിക്കാരും പാകിസ്ഥാനില്‍ കളിക്കാനുള്ള ആഗ്രഹം അഭിമുഖങ്ങളിലെല്ലാം തുറന്നു പറഞ്ഞിട്ടുള്ളതാണ്. അപ്പോൾ കളിക്കാരല്ല വരാന്‍ തയ്യാറാവാത്തത്. അവര്‍ വരാന്‍ തയാറാണ്. പക്ഷെ സര്‍ക്കാരിന് അവരുടേതായ നയങ്ങളുണ്ട്. ക്രിക്കറ്റ് ബോര്‍ഡിനും അത് പരിഗണിച്ചേ മതിയാവു- ഹസന്‍ അലി പറഞ്ഞു.
2008ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. 2012–2013ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. അടുത്ത വര്‍ഷം പാകിസ്ഥാനിലാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി. 2025 ഫെബ്രുവരി 19നു കറാച്ചിയിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനല്‍ മാര്‍ച്ച് ഒമ്പതിനാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.
English summary ; Champions Trophy will be held even if India doesn’t come: Hasan Ali
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.