19 February 2026, Thursday

Related news

February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026

കൊച്ചിയിലെ ബൈക്കപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് ദാരുണാ ന്ത്യം

Janayugom Webdesk
കൊച്ചി
November 18, 2024 10:10 am

തൃപ്പൂണിത്തുറയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മരണം. സുഹൃത്തുക്കളായ വയനാട് സ്വദേശി നിവേദിത, കൊല്ലം സ്വദേശി സുബിന്‍ എന്നിവരാണ് മരിച്ചത്. മാത്തൂര്‍ പാലത്തിന്റെ കൈവരിയിലാണ് ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.
ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതേസമം തിരുവനന്തപുരം പാറശ്ശാല കുറുംങ്കുട്ടിയില്‍ മിനി ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും പാറശ്ശാലയിലേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിയില്‍ ഇടിച്ചത്. 

മിനി ലോറിയിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരിക്കുകളോട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിക്കാണ് അപകടം. മിനി ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.