മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തെ മന്ത്രിമാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് സഖ്യകക്ഷിയായ എന്‍പിപി മുന്നറിയിപ്പ് നല്‍കി. കരസേനയും അസം റൈഫിള്‍സും രാത്രിയിലും ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
english summary;Chance of massive clashes in Manipur conflict: High alert
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.