18 February 2026, Wednesday

Related news

February 1, 2026
December 19, 2025
December 3, 2025
December 2, 2025
November 26, 2025
November 16, 2025
November 14, 2025
October 26, 2025
October 14, 2025
October 10, 2025

നാളെ ഇടിയോടു കൂടി മഴക്ക് സാധ്യത; ഈ മാസം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
March 1, 2025 8:56 pm

നാളെ ഇടിയോടു കൂടി മഴക്ക് സാധ്യതയുണ്ടെന്നും ഈ മാസം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്. ഇന്നും പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്. മഴ നീണ്ടുനിൽക്കാത്തതിനാൽ ചൂടിന് ശമനമുണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ കുറഞ്ഞേക്കാം. 

കിഴക്കൻ കാറ്റിന്റെ സ്വാധീനത്താലാണ് മധ്യ, തെക്കൻ ജില്ലകളിൽ മഴപെയ്യുക. ഇന്ന് കേരള തീരത്തും ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തും മീൻപിടിത്തത്തിനു വിലക്കുണ്ട്. തെക്കൻ കേരളതീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.