19 December 2024, Thursday
KSFE Galaxy Chits Banner 2

ചണ്ഡീഗഢ് പഞ്ചാബിലേക്ക് മാറ്റണം; പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2022 11:25 pm

ചണ്ഡീഗഢ് ഉടൻ പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. പ്രദേശത്തെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ ആണ് അവതരിപ്പിച്ചത്.

പഞ്ചാബിന്റെയും അയല്‍ സംസ്ഥാനമായ ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഢിന്റെ ഭരണം പൂര്‍ണമായി പിടിച്ചെടുക്കാന്‍ കേന്ദ്രം ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ഭരണത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ പഞ്ചാബിന്റെ സുപ്രധാന നീക്കം. പഞ്ചാബിനെ വരുതിയിലാക്കാന്‍ എല്ലാ ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും കേന്ദ്ര സിവിൽ സർവീസ് നിയമങ്ങൾ ബാധകമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

1966 ലെ പഞ്ചാബ് പുനഃസംഘടന നിയമത്തിന്റെ ലംഘനമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മൻ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

Eng­lish Sum­ma­ry: Chandi­garh to be shift­ed to Pun­jab; The Pun­jab Assem­bly passed the resolution

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.