27 January 2026, Tuesday

Related news

January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 24, 2026

‘ഫ്രണ്ട്‌സി‘ലെ ചാന്‍ഡ്‌ലര്‍ ബിംഗ്; മാത്യു പെറി ബാത്ത് ടബ്ബില്‍ മുങ്ങിയത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് നിഗമനം

Janayugom Webdesk
ലോസ് ഏഞ്ചല്‍സ്
October 29, 2023 7:19 pm

ജനപ്രിയ ഇംഗ്ലീഷ് സീരിസായ “ഫ്രണ്ട്സിലൂടെ” പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ലോസ് ഏഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പൊലീസ് തള്ളിക്കളഞ്ഞതായുമാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. ഇതിലൂടെ നിരവധി ആരാധകരെയും ഇദ്ദേഹം സൃഷ്ടിച്ചു. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളാണ് ഉണ്ടായിരുന്നത്.

ഇദ്ദേഹം മദ്യത്തിനും വേദനസംഹാരികള്‍ക്കും അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്‌സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്നും മാത്യു ഒരിക്കല്‍ പറഞ്ഞിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് മാത്യു വിനോദ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഇയേഴ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: ‘Chan­dler Bing’ from ‘Friends’; It was con­clud­ed that the drown­ing in the bath­tub was due to a heart attack
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.