മുൻ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. “കഴിഞ്ഞ അഞ്ച് വർഷമായി വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ തിരുമലയുടെ പവിത്രത കെടുത്തി. അന്നദാനത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യുകയും ലഡ്ഡുവിലെ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു”, നായിഡു പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ തകര്‍ക്കുന്നതുമാണെന്നും മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.