16 February 2026, Monday

Related news

February 16, 2026
January 31, 2026
December 13, 2025
March 12, 2025
January 9, 2025
December 30, 2024
September 19, 2024
June 16, 2024
June 12, 2024
June 11, 2024

ആന്ധ്രയിലെത്തി ബില്‍ ഗേറ്റ്സ്; ചന്ദ്രബാബു നായിഡുവുമായി പ്രത്യേക കൂടിക്കാഴ്‌ച

Janayugom Webdesk
അമരാവതി
February 16, 2026 3:00 pm

മൈക്രോസേഫ്‌റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി. ഗേറ്റ്സ് ഫൗണ്ടേഷനും ആന്ധ്രപ്രദേശ് സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്‌ച. അമരാവതിയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസ, സാങ്കേതിക വിദ്യാധിഷ്‌ഠിതമായ ഭരണം എന്നീ മേഖലകളായിരുന്നു കൂടിക്കാഴ്‌ചയിലെ മുഖ്യ വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തുടനീളം നിലവിലുള്ള ആരോഗ്യ സംരംഭങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി ഗേറ്റ്സിനോട് അഭ്യർത്ഥിച്ചു. ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മുൻനിര ആഗോള നേതാക്കളിൽ ഗേറ്റ്‌സും ഉൾപ്പെടുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിലാണ് ഉച്ചക്കോടി നടക്കുക.

നേരത്തെയും രണ്ട് തവണ ഗേറ്റ്സും സംഘവും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാന സർക്കാരുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ മുഖ്യമന്ത്രി നായിഡു നൽകിയ ക്ഷണത്തെ തുടർന്നാണ് ഈ സന്ദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar