ചന്ദ്രയാൻ 3 ദൗത്യത്തിന്റെ സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിലുണ്ടായത് വന്‍ ഗർത്തമെന്ന് ഐഎസ്ആര്‍ഒ. വിക്രം ലാൻഡർ ഇറങ്ങിയതിനെത്തുടർന്ന് 108.4 ചതുരശ്ര മീറ്റർ ചുറ്റളവിൽ 2.06 ടൺ പൊടി അകന്നുമാറി. പൊടി ഉയർന്നുപൊങ്ങിയതോടെ കൗതുകകരമായ ‘എജക്ട ഹാലോ’ (പൊടിപടലങ്ങൾ കൊണ്ടുള്ള വലയം) സൃഷ്ടിക്കപ്പെട്ടതായും ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിങ്ങിനു മുമ്പും ശേഷവും ഓർബിറ്റർ ഹൈ റസലൂഷൻ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. കൃത്യം 10 ഭൗമദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറി. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം വിജയകരമായി കൈമാറിയിട്ടുണ്ട്. സെപ്റ്റംബർ നാലിന് ലാൻഡറും റോവറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു. ചന്ദ്രനിലെ അടുത്ത സൂര്യോദയത്തിൽ ലാൻഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമിച്ചിരുന്നെങ്കിലും സിഗ്നലുകൾ ലഭിച്ചില്ല.
English Summary;Chandrayaan 3 landing; A huge crater on the moon’s surface
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.