
ഇന്ത്യയുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ബംഗ്ലാദേശ്, ശ്രീലങ്ക, മാലീദ്വീപ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ മാറിയതോടെ ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പ്രാദേശിക സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട് . ഈ രാജ്യങ്ങളിലെ അഡാനി ഗ്രൂപ്പിന്റെ കീഴിലുള്ള നിരവധി പ്രോജക്ടുകള്‍ക്കും ഗൗതം അഡാനിയ്ക്കും എതിരേയുള്ള അമേരിക്കയുടെ കൈക്കൂലിയാരോപണങ്ങളും ഇന്ത്യയുടെ ചുറ്റുപാടിനെ കൂടൂതല്‍ സങ്കീര്‍ണമാക്കുന്നതായി
ദ ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചൈനയേക്കാള്‍ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികവുമായ മേല്‍ക്കൈ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും, നയതന്ത്രപരമായ ഒട്ടേറെ അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ രാജ്യം പിന്നോട്ടാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഹാര്‍ളി, ഡേവിഡ്‌സണ്‍ തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറച്ചത് വ്യാപാര തര്‍ക്കങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമമാണെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്നും ഇന്ത്യയിലേക്കുള്ള മോട്ടോര്‍ വാഹനങ്ങളുടെ കയറ്റുമതി 3 മില്യണ്‍ ഡോളറോളം വിലമതിക്കുന്നതായിരുന്നു. ഇന്ത്യയുടെ വ്യാപാരമിച്ചത്തേയും ഉയര്‍ന്ന തീരുവയേയും കുറിച്ചുള്ള ആശങ്ക അമേരിക്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബദാം, വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങളുടെ പ്രതികാര തീരുവയും ഇന്ത്യ പിന്‍വലിച്ചു. രാജ്യത്തിന്റെ നിലവിലെ വിദേശനയവും വ്യാപാരതന്ത്രങ്ങളും യുഎസുമായുള്ള ബന്ധത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായിച്ചേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.