മധുരൈ ഡിവിഷനിലെ സബ്‌വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) വിരുദുനഗര്‍ ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളിയിലേക്കുള്ള സര്‍വീസ് (22628) തിരുവനന്തപുരത്തിന് പകരം വിരുദുനഗര്‍ ജങ്ഷനില്‍ നിന്നാകും ആരംഭിക്കുക. കോയമ്പത്തൂര്‍ ജങ്ഷന്‍-നാഗര്‍കോവില്‍ ജങ്ഷന്‍ എക്സ്പ്രസ് (16322) ദിണ്ടിഗുല്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. 16321 നമ്പര്‍ ട്രെയിന്‍ നാഗര്‍കോവിലിന് പകരം ദിണ്ടിഗുല്‍ ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20691), നാഗര്‍കോവില്‍-താംബരം അന്ത്യോദയ(20692) എന്നിവയും നാഗര്‍കോവിലിന് പകരം ഇന്ന് ദിണ്ടിഗുല്‍ ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യും.
ഇന്ന് രാത്രി സര്‍വീസ് ആരംഭിച്ച ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്(16128), നാളെ രാവിലെ പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്‍-മുംബൈ സിഎസ്എംടി എക്സ്പ്രസ്(16340) എന്നിവ തെങ്കാശി വഴി സര്‍വീസ് നടത്തും.
അതേസമയം, ഖരഗ്പുര്‍ ഡിവിഷനിലെ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹൗറ ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഹൗറ ജങ്ഷന്‍-കന്യാകുമാരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(12665), എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ഹൗറ ജങ്ഷന്‍ അന്ത്യോദയ പ്രതിവാര എക്സ്പ്രസ്(22878) എന്നിവ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
English Sammury: Construction of Subway in Madurai Division; Change in schedule of train services tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.