20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം

Janayugom Webdesk
തിരുവനന്തപുരം
November 22, 2025 6:24 pm

മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രിയിൽ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്ന് (22.11.2025) വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് — ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ 3 മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8 മണിക്ക് പുറപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ട്. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്.

വൈകീട്ട് 7:35 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06112 കൊല്ലം ജംഗ്ഷൻ — ചെന്നൈ എഗ്മോർ സ്പെഷ്യൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8.15 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. കൂടാതെ, 23.11.2025 ന് പുലർച്ചെ 02:30 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07102 കൊല്ലം ജംഗ്ഷൻ — മച്ചിലിപട്ടണം സ്പെഷ്യൽ, നാളെ രാവിലെ 3 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 05:45 ന് പുറപ്പെടുന്ന രീതിയിലും മാറ്റിയിട്ടുണ്ട്.

ഇത് കൂടാതെ, ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.