ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കുന്നത്. നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം മാത്രമാക്കി പരിമിതപ്പെടുത്തിയത്. തുടര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
അതേസമയം, നവംബര്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത യാത്രകൾക്ക് പുതിയ നിയമം ബാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു . കൂടാതെ, വിദേശ വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള 365 ദിവസ ബുക്കിങ് പരിധിയിൽ മാറ്റമുണ്ടാകില്ല. പകൽ സമയ എക്‌സ്പ്രസ് ട്രെയിനുകളും ചെറിയ സമയപരിധിയുള്ളതുമായ താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് തുടങ്ങിയവയുടെ ബുക്കിങില്‍ പുതിയ റിസർവേഷൻ നിയമം ബാധകമാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.