22 January 2026, Thursday

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി

Janayugom Webdesk
തിരുവനന്തപുരം
March 15, 2024 12:26 pm

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി. മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.പ്രാഥമിക സഹകണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് നിരക്ക് ക്രമീകരിച്ചത്.

നിക്ഷേപസമാഹരണകാലത്തെ നിക്ഷേപങ്ങള്‍ക്ക് അപ്പോള്‍ പ്രഖ്യാപിച്ചിരുന്ന പലിശ തുടര്‍ന്നും ലഭിക്കും .പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം. കറണ്ട് അക്കൗണ്ട്‌, സേവിങ്സ്‌ അക്കൗണ്ട്‌, കേരള ബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക്‌ എന്നിവയ്‌ക്ക്‌ മാറ്റമില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശയിലും മാറ്റമില്ല.

Eng­lish Summary:
Changed the rate of inter­est on invest­ment in coop­er­a­tive sector

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.