ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലെ ചന്നപട്ടണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയും സഖ്യ കക്ഷിയായ ജെഡിഎസും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ല സഖ്യത്തില്‍ വിളളലുണ്ടായിരിക്കുന്നു. സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ബിജെപി. എന്നാല്‍ ഒരു കാരണവശാലും സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് ജെഡിഎസ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായി എച്ച് ഡി കുമാരസ്വാമി മത്സരിച്ച് വിജയിച്ചതിനെതുടര്‍ന്നാണ് ചന്നപട്ടണത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കുമാരസ്വാമി മാണ്ഡ ലോക്സഭാ മണ്ഡലത്തില്‍നിന്നാണ് മത്സരിച്ച് വിജയിച്ചത്. താന്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് ബിജെപിയുമായി ചന്നപട്ടണം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ധാരണയായില്ല. ഈ സീറ്റില്‍ തുടര്‍ച്ചായിയ രണ്ട് തവണ തങ്ങളാണ് വിജയിച്ചത്. അതിനാല്‍ ചന്നപട്ടണം സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെ ഒരുകാര്യവും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്നപ്പട്ടണം ജെഡിഎസിന്റെ കോട്ടയാണ്. ഇവിടെ , തന്റെ മകനും ജെഡിഎസ് യുവജനവിഭാഗം പ്രസിഡന്റുമായ നിഖില്‍ കുമാരസ്വാമിക്ക് സീറ്റ് നല്‍കണെന്ന ആഗ്രഹമാണ് കുമാരസ്വാമിക്കുള്ളത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും നിഖില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ സുരക്ഷിത സീറ്റായ ചിന്നപട്ടണത്തില്‍ മകനെ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് അദ്ദേഹം.കഴിഞ്ഞ ദിവസം ബിഡദിക്ക് സമീപമുള്ള തന്റെ ഫാം ഹൗസില്‍ അദ്ദേഹം പ്രാദേശിക നേതാക്കളുടെയും, പ്രവര്‍ത്തകരുടേയും യോഗം വിളിച്ചു കൂട്ടിയിരുന്നു. നിഖില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായി ഒരുമുഴം മുമ്പേ ഏറിഞ്ഞിരിക്കുകയാണ് കുമാരസ്വാമി. മഹരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ല തെരഞ്ഞെടുപ്പിനൊപ്പം ചന്നപട്ടണത്തും ഉപതെരഞ്ഞെടുപ്പു നടക്കാനാണ് സാധ്യത. നവംബറിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരാഴ്ചക്കുള്ളില്‍ നടത്താമെന്നും ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചനത്തുമെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനു മുമ്പ് സഖ്യകക്ഷുയുമായി ആലോചിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജെഡിഎസ് തന്നെ മത്സരിക്കണമെന്ന നിലപാടിലാണെന്നും പറഞ്ഞു.
എന്നാല്‍ സീറ്റ് ജെഡിഎസിന് നല്‍കില്ലെന്നും ബിജെപി മത്സരിക്കുമെന്നാണ് പാര്‍ട്ടി ഘടകങ്ങളും , നേതാക്കളും പറയുന്നത്. ബിജെപി എംഎല്‍സി യോഗേശ്വര്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. 2023ല്‍ കുമാരസ്വാമിയോട് തോറ്റെങ്കിലും സീറ്റ് തിരിച്ചു പിടിക്കണെന്നനിലപാടിലാണ് അദ്ദേഹം. മുമ്പ് 1999‑ൽ സ്വതന്ത്രനായി കർണാടക നിയമസഭയിൽ ചന്നപട്ടണ മണ്ഡലത്തെ പ്രതിനിധീകരിച്ചു, 2004‑ലും 2008‑ലും കോൺഗ്രസ് എംഎൽഎയായും, 2013‑ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ കുമാരസ്വാമിയുടെ ഭാര്യ അനിതയെ പരാജയപ്പെടുത്തുകയും ചെയ്തു. തുടർന്ന് 2018, 2023 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുമാരസ്വാമിയോട് ഇവിടെ പരാജയപ്പെട്ടു.
ബിജെപി ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ഇപ്പോൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ചന്നപട്ടണ ഘടകവും യോഗേശ്വറിനെ ഉപതെരഞ്ഞെടുപ്പിൽ സഖ്യ സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് പിന്നിൽ അണിനിരന്നരിക്കുകയാണ്, ഉപതെരഞ്ഞെടുപ്പിന്റെ തീയക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇവിടുത്തെ ബിജെപിക്കാര്‍ , .യോഗേശ്വർ നേരത്തെ ഞങ്ങളെ പ്രതിനിധീകരിച്ച് മണ്ഡലത്തില്‍ നിന്നും പോയിട്ടുണ്ട്, തുടർന്ന് കുമാരസ്വാമി ഇവിടെ നിന്ന് വിജയിച്ചു. അതിനാല്‍ യോഗേശ്വറിനെ ബിജെപി- ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ദേശീയ നേതൃത്വത്തോട് അഭ്യർത്ഥിക്കാനും ദേവഗൗഡയോടും കുമാരസ്വാമിയോടും സിറ്റ് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ബിജെപിയുടെ രാമനഗര ജില്ലാ ഘടകം പ്രസിഡൻ്റ് ആനന്ദസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ബി.ജെ.പിക്ക് ഈ മേഖലകളില്‍ ശക്തിപകരുമെന്നുംഅവര്‍ പറയുന്നു. പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന് കാരണമാകും.
ജെഡിഎസ് നിലനില്പനായി ശ്രമിക്കുമ്പോള്‍ ഒരു കാരണവശാലും സീറ്റ് വിട്ട് നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് 19 ആയി കുറഞ്ഞതിനെ തുടർന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സംസ്ഥാനത്ത് പാർട്ടി സഖ്യത്തിലേര്‍പ്പെടുകയായിരുന്നു. . കർണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളിൽ 19ലും ബിജെപി-ജെഡി(എസ്) സഖ്യം വിജയിച്ചു, കോൺഗ്രസിനെ കേവലം ഒമ്പതിൽ ഒതുക്കി. ജെഡി(എസ്) സംസ്ഥാനത്ത് മത്സരിച്ച മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം നേടി കുമാരസ്വാമി കേന്ദ്രമന്ത്രിസഭയിൽ ഘനവ്യവസായ മന്ത്രിയായി.
കർണാടകയിലെ തെക്കൻ ജില്ലകളിൽ തങ്ങളുടെ പ്രധാന വെല്ലുവിളിയായ കോൺഗ്രസിനെതിരെ തങ്ങളുടെ നില ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെ, തങ്ങളുടെ സാന്നിധ്യം കുറവായിരുന്ന പഴയ മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാൻ ബിജെപി ജെഡി(എസ്)മായി സഖ്യമുണ്ടാക്കി. മുഡ അഴിമതി ആരോപണങ്ങളെ നേരിടാൻ സിദ്ധരാമയ്യ എങ്ങനെയാണ് ത്രിതല തന്ത്രം ഉപയോഗിക്കുന്നത് പഴയ മൈസൂരുവിലേക്കുള്ള പ്രവേശനം ഭൂഉടമസ്ഥരായ കർഷക സമൂഹമായ വൊക്കലിഗകൾ പ്രബലരായ പഴയ മൈസൂരു മേഖലയിൽ നിന്നാണ് ജെഡി(എസ്) കൂടുതൽ ശക്തി പ്രാപിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)നെയും പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെയും പിന്തുണയ്ക്കാനാണ് വൊക്കലിഗകൾ ശ്രമിക്കുന്നത്. ഈ ഭാഗങ്ങളിലേക്ക് ബിജെപിക്ക് പ്രവേശനം ജെഡിഎസ് ന് ഒരിക്കലും ഗുണകരമല്ല. സഖ്യ കക്ഷികളെ പിളര്‍ത്തി അവരെ ഇല്ലാതാക്കുന്ന ബിജെപിയുടെ രാഷട്രീയം ജെഡിഎസിനും ഗൗഡക്കും തന്നായി അറിയാം. അതിനാല്‍ ജെഡിഎസ് സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്, കര്‍ണാടക ഉപമുഖ്യമന്ത്രികൂടിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് ശക്തമായ സ്വാധീനമുള്ള കനക്പുരയ്ക്കടുത്താണ് ചന്നപട്ടണ സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞാൽ, പകരം തനായിരിക്കും ആസ്ഥാനത്ത് എത്തുക. അതിനാല്‍ ഇവിടങ്ങളില്‍ കൂടുതൽ സ്വാധീനം ചെലുത്താൻ ശിവകുമാർ ശ്രമിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.