21 January 2026, Wednesday

Related news

January 15, 2026
January 15, 2026
December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025

നാല്പതോളം ദേശീയ- അന്തർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ” ചാപ്പകുത്ത് ” ഏപ്രിൽ അഞ്ചിന്

Janayugom Webdesk
March 14, 2024 1:19 pm

ബിഗ് ബോസ് താരവും തീയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടൻ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ,മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ചാപ്പകുത്ത് ” ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ,അപൂർവ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

ടോം സ്ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജെ.എസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച “ചാപ്പകുത്ത് ” ഇതിനകം നാല്പതോളം ദേശീയ- അന്തർ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ഷിബു കല്ലാർ,നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക് ഷിബു കല്ലാർ സംഗീതം പകരുന്നു. ഉണ്ണി മേനോൻ,മധു ബാലകൃഷ്ണൻ,കെ.എസ് ചിത്ര,ശരത് സന്തോഷ് എന്നിവരാണ് ഗായകർ.ഛായാഗ്രഹണം: വിനോദ് കെ. ശരവൺ, പാണ്ഡ്യൻ കുപ്പൻ. കോ പ്രൊഡ്യൂസർ: ഗായത്രി.എസ്, ആവണി.എസ് യാദവ്. എഡിറ്റിങ് ‑വി.എസ് വിശാൽ,സുനിൽ എം. കെ. പി.ആർ.ഒ: എ.എസ് ദിനേശ്.

Eng­lish Sum­ma­ry: “Chap­pakut” which won about 40 nation­al and inter­na­tion­al awards on April 5

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.