തമിഴ് സിനിമയില്‍ മലയാളത്തിലെപ്പോളെ നടിമാര്‍ ലൈംഗികാതിക്രമം നേരിടുന്നില്ലെന്നും അതിനാല്‍ ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യമില്ലെന്നും നടി ചാര്‍മിള. ഒരു തമിഴ് ചാനലിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖ്യത്തിലാണ് ചാര്‍മിള ഇങ്ങനെ അഭിപ്രായപ്പെട്ടത്.തമിഴിൽ ഒരു പ്രായംകഴിഞ്ഞാൽ നടിമാർക്ക് വലിയ ബഹുമാനം ലഭിക്കും.
മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ലെന്നും ചാർമിള ആരോപിച്ചു. തമിഴിൽ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ താരസംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാർത്തിയെയോ സമീപിച്ചാൽമതി. ഇവർ പരിഹാരംകാണും.
മലയാളത്തിൽനിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെയുള്ള കോളുകൾ വന്നിട്ടുണ്ടെന്നും ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരൻ അടക്കം മലയാളത്തിൽ 28 പേർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ചാർമിള ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.