
നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി നിശ്ചലമായി. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശങ്കയിലായി. അന്താരാഷ്ട്ര തലത്തില്‍ പ്രചാരത്തിലുള്ള എഐ ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. പലര്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബാഡ്‌ഗേറ്റ് വേ എന്ന മറുപടിയാണു ചാറ്റ് ജിപിടിയുടെ യുആര്‍എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.