5 March 2026, Thursday

Related news

March 2, 2026
February 13, 2026
February 4, 2026
January 25, 2026
January 25, 2026
January 23, 2026
January 14, 2026
January 5, 2026
December 21, 2025
December 20, 2025

ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓഫിസ് റൂം കുത്തിതുറന്ന് മോഷണം; 40,000 രൂപ നഷ്ടപ്പെട്ടു

Janayugom Webdesk
തൃശ്ശൂര്‍
October 13, 2025 8:45 pm

ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓഫിസ് റൂം കുത്തിതുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയ നഷ്ടപ്പെട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെയാണ് സ്കൂളില്‍  മോഷണം നടന്നത്. പ്രിന്‍സിപ്പന്‍ സുനില്‍കുമാറിന്റെ ഓഫീസ് റൂമിന്റെ പൂട്ട് തകര്‍ത്താണ്  മോഷ്ടാവ് രണ്ട് അലമാരകള്‍ തകര്‍ത്ത് പണം കവര്‍ന്നത്. സ്റ്റാഫ് ഫണ്ടായി സ്വരൂപിച്ച നാല്പതിനായിരത്തിലേറെ രൂപയാണ് മോഷണം പോയത്. രാവിലെ സ്കൂള്‍ തുറക്കാനെത്തിയ ജീവനക്കാരനാണ് പൂട്ടു തകര്‍ത്തുകിടക്കുന്നത് കണ്ടത്.

പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച പണം നഷ്ടമായെന്ന് ബോധ്യമായി. തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. സ്കൂളിലെ സിസിടിവിയില്‍ മോഷ്ടാവിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. മുപ്പത് വയസ്സുതോന്നുന്ന ചെറുപ്പക്കാരനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ആളാണെന്ന സംശത്തിലാണ് പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.