
പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പിൽ ചാവേര്‍ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും. വെള്ളിയാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വെടിവെപ്പിലും നിരവധിപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് സേന നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് നാല് ഭീകരർ കൊല്ലപ്പെട്ടു. സൈനിക താവളം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. മിറാൻഷായിലെ ബോയ മുഹമ്മദ് ഖേലിലുള്ള മിലിട്ടറി ബറ്റാലിയൻ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ചാവേർ ക്യാമ്പിൻ്റെ അതിർത്തിയിൽ സ്ഫോടനം നടത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ ഭീകരർ സൈനിക കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പാകിസ്താൻ സൈന്യവും സായുധ ഭീകരരും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടുനിന്നു. ആക്രമണത്തിന് ശേഷം നടന്ന വെടിവെപ്പിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.