18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 5, 2025
April 5, 2025
April 2, 2025
March 29, 2025
March 28, 2025
March 27, 2025
March 17, 2025
March 16, 2025
March 15, 2025

വിതരണക്കാരൻ കബളിപ്പിച്ചു: ഓസ്ട്രേലിൻ മലയാളിക്കെതിരെ ‘വെള്ളം’ സിനിമയുടെ നിര്‍മ്മാതാവ്

Janayugom Webdesk
കൊച്ചി
February 29, 2024 10:33 am

സിനിമാ വിതരണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിൻ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിർമ്മാതാവ് കെ വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരിൽ കബളിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതായി മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇരുവരും ഓസ്ട്രേലിയയിൽ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയിൽ കമ്പനി ആരംഭിച്ചു. എന്നാൽ ഒരു വർഷം കഴിയുന്നതിന് മുമ്പേ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് മുരളി നടക്കാവ് പൊലീസിൽ പരാതി നൽകിയത്. 

Eng­lish Sum­ma­ry: Cheat­ed by dis­trib­u­tor: Pro­duc­er of ‘Vel­lam’ movie against Aus­tralian Malayali

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.