10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

മക്കുപണ്ടം വെച്ച് പണം തട്ടി; മൂന്ന് പേർ പൊലീസ് പിടിയില്‍

Janayugom Webdesk
നെടുംകണ്ടം
September 6, 2023 3:08 pm

മക്കുപണ്ടം വെച്ച് ചെമ്മണ്ണാർ കേരള ബാങ്കിൽ നിന്നും പണം തട്ടിയ മൂന്ന് പേർ പാെലീസ് പിടിയിൽ.  ചെമ്മണ്ണാർ സ്വദേശികളായ തെങ്ങുപുള്ളിയിൽ സ്റ്റെഫാൻസൺ (ബിലാൽ), കല്ലിടയിൽ ജോൺസൺ എന്നിവരെയാെണ് ഉടുമ്പഞ്ചോല പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാർ സ്വദേശി കിഴക്കേകൂറ്റ് ടിജോയെ ഞാറയ്ക്കൽ പൊലീസും അറസ്റ്റ് ചെയ്തു. രണ്ട് തവണയായി 9.5 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്നാം തവണ 8.70 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പാെലീസിന്റെ പിടിയിലായത് . കഴിഞ്ഞ ഓഗസ്റ്റ്  16 ന് കേരള ബാങ്കിന്റെ 13 പവൻ മുക്കു പണ്ടം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി 90 ആയിരം രൂപയും ഓഗസ്റ് 25 ന് ബിലാൽ 17 അര പവൻ പണയം വെച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തുകയായിരുന്നു. എട്ട് 8. 70 ലക്ഷം രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതയാണ് സൂചന. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്. ലക്ഷ കണക്കിന് രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന ഉടുമ്പഞ്ചോല സിഐ വിനോദ് കുമാർ വി സി പറഞ്ഞു.

Eng­lish Sum­ma­ry: cheat­ing case; Three peo­ple are in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.