22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

ചേലക്കര ഉപ തെര‍ഞ്ഞെടുപ്പ് ; സംഘര്‍ഷമുണ്ടാക്കി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം:എല്‍ഡിഎഫ്

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 12:26 pm

ചേലക്കര ഉപതെരഞ്ഞെടുപ്പ് സംഘര്‍ഷമുണ്ടാക്കി അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ വത്സരാജും, സെക്രട്ടറി എ സി മൊയ്തീനും പ്രസ്ഥാവനയില്‍ പറഞ്ഞു.ചെറുതുരുത്തിയിലുണ്ടായ സംഘർഷത്തിന്റെ പേരിൽ തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ആഹ്വാനം പുറത്തുന്നത് ഇതിനുദാഹരണമാണ്.

ബേജാറാകേണ്ട ഞായറാഴ്‌ച മണ്ഡലത്തിലെത്തുമെന്നും എന്നിട്ട്‌ തിരിച്ചടിക്കാമെന്നും സുധാകരൻ പറയുന്നു. ഇത്‌ കൊലവിളിയാണ്‌. കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ബോധപൂർവം ആസൂത്രണം ചെയ്താണ് സംഘർഷമുണ്ടാക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തം.എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിക്കുമെന്ന് വ്യക്തമായപ്പോൾ മണ്ഡലത്തിൽ സംഘർഷമുണ്ടാക്കി ജനവിധി അട്ടിമറിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്. 

ചെറുതുരുത്തിയിൽ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ അക്രമം നടത്തിയത്‌. സംഘർഷമൊഴിവാക്കി സമാധാനമുണ്ടാക്കാൻ സ്ഥലത്തെത്തിയ എൽഡിഎഫ്‌ നേതാക്കളായ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഷേയ്ക്ക് അബ്ദുൾ ഖാദറിനേയും സ്ഥിരംസമിതി അധ്യക്ഷൻ ഗിരീഷിനേയും മരകായുധങ്ങളുമായി അക്രമിച്ച് പരിക്കേൽപ്പിച്ചു.

സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. സംഘർഷം വഷളാകാതിരുന്നത്‌ എൽഡിഎഫ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലും ആത്മസംയമനവും കൊണ്ടാണ്‌. എന്നാൽ കെ പിസി പ്രസിഡന്‍റിന്റെ കൊലവിളി കൂടുതൽ സംഘർഷമുണ്ടാക്കാനും വ്യാപിപ്പിക്കാനും ഉദ്ധേശിച്ചാണ്.എൽഡി എഫ് നേതാക്കളും പ്രവർത്തരും ഇതിൽ ജാഗ്രത പാലിക്കണം. ചേലക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ ഈ നീക്കത്തെ അപലപ്പിക്കണമെന്നും സമാധാനം നിലനിർത്താൻ മുന്നോട്ട് വരണമെന്നും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.