22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

പാട്ടു പാടിയ തന്ത്രം ചേലക്കരയില്‍ വേവുമോ?

ചില്ലോഗ് തോമസ് അച്ചുത് 
തൃശൂര്‍
October 21, 2024 3:48 pm

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസ് കഴിഞ്ഞ വട്ടം പാട്ടു പാടിയ ജയിച്ച തന്ത്രം ഇക്കുറി നിയമസഭ ഉപതെരഞ്ഞെടുത്തില്‍ ചേലക്കര മണ്ഡലത്തിൽ വേവില്ല. കാരണം, ആലത്തൂർ ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരക്കാർ എംപിയായിരിക്കുമ്പോഴുള്ള രമ്യഹരിദാസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നേരിട്ടറിവുള്ളവരാണ്. ആലത്തൂർ മണ്ഡലത്തിന് വികസന മുരടിപ്പിന്റെ കാലമായിരുന്നു കഴിഞ്ഞ അഞ്ച് വർഷം. അന്ന് പാട്ടു പാടി ജയിച്ചു പോയ എംപിയെ പിന്നെ ഇത്തവണ സ്ഥാനാർത്ഥിയായെത്തിയപ്പോഴാണ് കണ്ടതെന്നുൾപ്പെടെ ട്രോളുകളുമുണ്ടായിരുന്നു. അത്തരമൊരു എംഎൽഎയെ ചേലക്കര ജനത ഒരിക്കലും സ്വീകരിക്കുകയുമില്ല. കഴിഞ്ഞ ആറ് തവണയും എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് ചേലക്കര. ആലത്തൂര്‍ ലോക മണ്ഡലത്തില്‍ 2019ല്‍ വിജയച്ച രമ്യ ഹരിദാസ് കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ ഏറ്റവും മേശം എംപി മാരില്‍ ഒരാളായിരുന്നു.

സംസ്ഥാനങ്ങൾക്കായി 7900 കോടി രൂപ ചെലവഴിക്കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നൽകിയിരുന്നെങ്കിലും കേരളത്തിന്‌ ഗുണമുണ്ടായില്ല. ബാക്കി 15 കോടി വീതമാണ്‌ ഓരോ മണ്ഡലത്തിനുമുണ്ടായിരുന്നത്‌. എന്നാല്‍ കോവിഡ്‌മൂലം രണ്ടു വർഷത്തെ ഫണ്ട്‌ വെട്ടിക്കുറച്ചിരുന്നു. ഇങ്ങനെ ലഭിച്ച ഏഴുകോടിയില്‍ ആലത്തൂരില്‍ എംപിയായ രമ്യ ഹരിദാസ് 3.67 കോടി രൂപ മാത്രമെ ചിലവാക്കിയുള്ളു. ഇതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ മുറുമുറുപ്പികള്‍ ഉണ്ടായിരുന്നു. കൂടാതെ പാലക്കാട് കോണ്‍ഗ്രസില്‍ രമ്യക്കെതിരെ വലി വിമര്‍ശനങ്ങളും ഗ്രൂപ്പ് വഴക്കുകളുമാണ് ഉണ്ടായിരുന്നത്. എംപി എന്ന നിലയിലുള്ള രമ്യാ ഹരിദാസിന്റെ പരാജയം വലിയ തിരിച്ചടിയാകനാണ് സാധ്യത. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന മുറുമുറുപ്പുകൾ പ്രചാരണത്തെ ബാധിക്കും.

രമ്യയെ ചേലക്കര സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിച്ചതിന് ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കുകള്‍ സജീവമാണ്. എന്നാല്‍ വിജയിക്കുമെന്ന് പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. മികച്ച യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ സ്ഥപനങ്ങളൊ ഇല്ലാതിരുന്ന ഒരു ഉൾനാടൻ ഗ്രാമമായിരുന്ന ചേലക്കരയെ പതിറ്റാണ്ടുകൾ നീണ്ട പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി കേരളത്തിലെ കിടപിടിക്കാവുന്ന രീതിയിൽ അടിസ്ഥാന, ഉന്നത വിദ്യാഭ്യാസത്തിന്റെയും മികച്ച കേന്ദ്രമായി മാറ്റിയത് 1996 മുതല്‍ എല്‍ഡിഎഫ് ഭരണത്തിലൂടെയാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ ഉന്നത പഠനത്തിനായി സർക്കാർ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍ മികച്ച വിദ്യാലയങ്ങളും നല്ല റോഡുകളുമുണ്ട്. ചേലക്കര മണ്ഡലത്തിൽ നിലവിൽ പൂർത്തീകരിച്ചതും പൂർത്തീകരിക്കാനുമായി 650 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്കൂൾ, കോളജ്, ആശുപത്രി, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, ഗ്രൗണ്ടുകൾ, കാർഷിക വിപണന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകൾ, ബിഎംബിസി റോഡുകൾ, ചെറുതും വലുതുമായ പാലങ്ങൾ, ചേലക്കര ബൈപ്പാസ്, പഴയന്നൂർ റിങ് റൗണ്ട്, റെയിൽവേ ഓവർ ബ്രിഡ്ജുകൾ തുടങ്ങി ചേലക്കര മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.