17 January 2026, Saturday

ചേലക്കര ആള്‍ക്കൂട്ട മര്‍ദ്ദനം: നാലുപേര്‍ അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
April 16, 2023 12:02 pm

തൃശൂര്‍ ചേലക്കര കിള്ളിമംഗലം ആൾക്കൂട്ട മർദ്ദനത്തിൽ നാല് പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41) , ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 )എന്നിവരാണ് അറസ്റ്റിലായത്. അടയ്ക്ക മോഷണമാരോപിച്ച് സന്തോഷ് എന്ന 32കാരനെ മർദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Eng­lish Sum­ma­ry: Chelakkara mob lynch­ing: Four arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.