22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024

ചുവപ്പണിഞ്ഞ് ചേലക്കര

ചില്ലോഗ് തോമസ് അച്ചുത്
തൃശൂർ
November 11, 2024 10:43 pm

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഹൃദയത്തോട് ചേർത്ത ചേലക്കര ഇന്നലെ വൈകുന്നേരം ചെങ്കടലായി മാറി. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ കലാശക്കൊട്ട് ചേലക്കര ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. നാട്യമില്ലാത്ത നാട്ടുകാരനുവേണ്ടി ചേലക്കരയൊന്നാകെ അണിനിരന്നതോടെ വിജയം വീണ്ടുംവീണ്ടും ഉറപ്പിക്കുകയായിരുന്നു എൽഡിഎഫ്. തുറന്ന വാഹനത്തിൽ നിന്നും പ്രിയപ്പെട്ടവർക്ക് നേരെ ആവേശത്തോടെ അഭിവാദ്യം അറിയിച്ച് സ്ഥാനാർത്ഥിയെത്തുമ്പോള്‍ ബാന്റ് മേളവും നാസിക് ഡോളും ചേലക്കരയുടെ വീഥികളെ പ്രകമ്പനം കൊള്ളിച്ചു. കാവടിക്കൂട്ടങ്ങൾ തെരുവ് നിറഞ്ഞാടി. ആട്ടവും പാട്ടും കേട്ട് ആയിരങ്ങൾ ഒഴുകിയെത്തി ചെങ്കടലിനൊപ്പം ചേരുകയായിരുന്നു. രാവിലെ ഒമ്പതോടെ ഉദുവടി ജങ്ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. 11മണിക്ക് ചേലക്കരയിൽ അവസാനിച്ച പര്യടനം ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിറങ്കരയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് കലാശക്കൊട്ടിനായി ചേലക്കര ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേർന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തും ഐക്യവുമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിലെ പ്രചരണ പരിപാടികളിൽ സജീവമായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ ജനകീയതയ്ക്ക് മുന്നിൽ എതിരാളികൾ അടിപതറുകയാണ്. 2016 മുതൽ 21 വരെ എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളും നടപ്പിലാക്കിയ പദ്ധതികളും അദ്ദേഹത്തെ ഏറെ സ്വീകാര്യനാക്കുന്നു. ആകെ ആറ്‌ സ്ഥാനാർത്ഥികളാണ്‌ മത്സര രംഗത്തുള്ളത്‌. രമ്യഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്ണൻ (എൻഡിഎ), എൻ കെ സുധീർ (കോൺഗ്രസ്‌ വിമതൻ), സ്വതന്ത്രരായ കെ ബി ലിന്റേഷ്‌, ഹരിദാസൻ എന്നിവരാണ്‌ മറ്റുള്ളവർ. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചരണം. 23ന്‌ ചെറുതുരുത്തി സ്കൂളിലാണ്‌ വോട്ടെണ്ണൽ. 1,11,197 സ്‌ത്രീകൾ, 1,01,903 പുരുഷന്മാർ, മൂന്ന് ട്രാൻസ്‌ജൻഡേഴ്സ്, 315 സർവീസ് വോട്ടർമാർ എന്നിങ്ങനെ 2,13,103 പേർക്കാണ്‌ വോട്ടവകാശമുള്ളത്. കിടപ്പുരോഗികളായ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്നതിനാൽ 1,375 പേർ വോട്ട് രേഖപ്പെടുത്തി. 1,418 പേരാണ് അപേക്ഷിച്ചത്‌. ഒമ്പത്‌ പഞ്ചായത്തുകളിലായി 180 പോളിങ്‌ ബൂത്തുകളുണ്ട്‌. ഇതിൽ 14 പ്രശ്നസാധ്യത ബൂത്തുകളുമുണ്ട്‌. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.