1 January 2026, Thursday

Related news

December 30, 2025
December 29, 2025
December 27, 2025
December 22, 2025
December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 13, 2025
December 12, 2025

ചെല്‍സിയും സിറ്റിയും ഇന്ന് കളത്തില്‍

Janayugom Webdesk
ലണ്ടന്‍
November 22, 2025 7:30 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഇന്ന് ബേണ്‍ലിയെ നേരിടും. വൈകിട്ട് ആറിനാണ് മ­ത്സരം. കഴിഞ്ഞ മ­ത്സ­ര­ത്തില്‍ വോള്‍വ്­സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെടുത്തിയിരുന്നു. വിജയം ആവര്‍ത്തിക്കാനുറച്ചാണ് നീലപ്പടിയിറങ്ങുക. 11 മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് 20 പോയിന്റോടെ മൂന്നാമതാണ് ചെല്‍സി. അതേസമയം 17-ാം സ്ഥാനക്കാരാണ് ബേണ്‍ലി. മൂന്ന് ജയവും ഒരു സമനിലയും ഏഴ് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റ് മാത്രമാണ് ബേണ്‍ലിക്കുള്ളത്.

സീസണില്‍ മോശം പ്രകടനത്തിലൂടെ കടന്നുപോകുന്ന ലിവര്‍പൂള്‍ ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. രാത്രി 8.30നാണ് മത്സരം. പോയിന്റ് പട്ടികയില്‍ 18 പോയിന്റോടെ എട്ടാമതാണ് ചെമ്പട. ഒമ്പത് പോയിന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് 19-ാമതാണ്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും ഏറ്റുമുട്ടും. സിറ്റി 22 പോയിന്റോടെ രണ്ടാം സ്ഥാനത്തും 12 പോയിന്റോടെ ന്യൂകാസില്‍ 14-ാമതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.