
രാസമലിനീകരണം രൂക്ഷമായതോടെ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിൽ വൻ കുറവ് ഉണ്ടായതായി കേരള ഫിഷറീസ് സമുദ്ര പഠനശാലയുടെ റിപ്പോർട്ട്.
1980 ൽ വേമ്പനാട്ടുകായലിൽ 150 ഇനം മത്സ്യങ്ങൾ കണ്ടെത്തിയിരുന്നത് 2020 ൽ 90 ആയി കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നത് മൂലമുള്ള മലിനീകരണം മത്സ്യങ്ങളുടെ വംശനാശത്തിനൊപ്പം കക്കകളുടെയും മറ്റ് ജലജീവികളുടെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
ബണ്ട് നിർമ്മിക്കുന്നതിന് മുമ്പ് കായലിൽ കൂടുതലായി ഉണ്ടായിരുന്നത് ലിയോഗ്നത്തിഡെ, മുഗളിഡെ, സ്കിയാനിഡെ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളായിരുന്നു. ഇപ്പോഴത് സൈപ്രിനിഡെ, ക്ലുപിഡയ, അംബാസിഡയ ഇനങ്ങളായി മാറി. വെള്ള കക്കയുടെ അളവിലും കുറവുണ്ടായി. കറുത്ത കക്കയുടെ അളവ് ഉപ്പിന്റെ അംശം കൂടുതലുള്ള തണ്ണീർമുക്കം ബണ്ടിനപ്പുറം കൊച്ചി ഭാഗത്ത് കൂടി. കോട്ടയം, ആലപ്പുഴ ഭാഗത്ത് കുറഞ്ഞു. കീടനാശിനിയായ ഡിയുറോണിന്റെ സാന്നിദ്ധ്യവും മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കി.
കായൽ ഉപരിതലത്തിലെയും കക്കതടത്തിലെയും ജലത്തിന്റെ ഒഴുക്ക്, വെള്ളത്തിലെ എക്കലിന്റെ ഘടന, വെള്ളത്തിലെ ഓർഗാനിക് കാർബണിന്റെ അളവ്, മാലിന്യത്തോത് എന്നിവയാണ് മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനത്തെ സഹായിക്കുന്നത്. ബണ്ട് എന്നും തുറന്നിട്ടാൽ ഉപ്പുവെള്ളം കയറിയിറങ്ങുന്നത് വഴി മലിനീകരണം കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary;Chemical pollution: Fish stock in Vembanat lake has declined sharply
You may also like this video
English Summary;Chemical pollution: Fish stock in Vembanat lake has declined sharply
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.