21 January 2026, Wednesday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 7, 2025
October 6, 2025
July 10, 2025
July 8, 2025
April 14, 2025
October 23, 2024

രസതന്ത്ര നൊബേൽ മൂന്നുപേര്‍ക്ക്; പുരസ്കാരം മെറ്റൽ-ഓർഗാനിക്, ഫ്രെയിം വർക്കുകളുടെ വികസനത്തിന്

Janayugom Webdesk
സ്റ്റോക്ക്‌ഹോം
October 8, 2025 5:00 pm

2025ലെ രസതന്ത്ര നൊബേൽ സമ്മാനം സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം യാഘി എന്നീ മൂന്ന് ഗവേഷകർ പങ്കിട്ടെടുത്തു. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് ഇവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള കണ്ടെത്തലാണിത്. മരുഭൂമിയിലെ വായുവിൽനിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളെ ഫലപ്രദമായി പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാകും. 

ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം യാഘി. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.