24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ടീമിലേക്ക് ചെമ്മൻകടവിന്റെ നാലു താരങ്ങളും പരിശീലകനും

Janayugom Webdesk
മലപ്പുറം
May 12, 2023 9:59 pm

സംസ്ഥാന സബ്ജൂനിയർ ഹോക്കി ടീമിൽ ചെമ്മൻകടവ് പിഎംഎസ് എ എം എഎച്ച് എസ് സ്കൂളിന്റെ നാലു താരങ്ങളും, പരിശീലകനും.
മലപ്പുറം കോട്ടപ്പടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽനിന്നും ഒരു വിദ്യാർഥി ഉൾപ്പെടെ അഞ്ചു താരങ്ങളാണ് ജില്ലയിൽനിന്നും ഇത്തവണ ടീമിൽ ഇടംനേടിയത്. ദേശീയ ഇൻഡോർ ഹോക്കി ടീം പരിശീലകൻകൂടിയായ ചെമ്മൻകടവ് സ്കൂളിന്റെ കായികാധ്യാപകൻ മുഹമ്മദ് ഷറഫുദ്ദീൻ റസ്വിയെയാണ് സംസ്ഥാന ടീമിന്റെ പരിശീലകൻ. കാസർകോട് വെച്ചു നടന്ന സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത അതുൽ ഷാനും, മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്ത രാഹുൽകുമാറും ഉൾപ്പെട്ട ചെമ്മൻകടവിന്റെ താരങ്ങളാണു സംസ്ഥാന ടീമിൽ ഇടംനേടിയത്. ഇവർക്കു പുറമെ പി. പി. മുഹമ്മദ് ഷിബിൻ, ആദി ഫെർണാണ്ടസ് എന്നിവരടങ്ങിയതാണ് ടീം. കഴിഞ്ഞ 15ദിവസമായി മലപ്പുറത്തും, കൊല്ലത്തും വെച്ചു നടന്ന ക്യാമ്പിൽനിന്നും 18അംഗ സംസ്ഥാന ടീമിനെയാണു തെരഞ്ഞെടുത്തത്. 

ഈമാസം 18മുതൽ 26വരെ ഒറീസ്സയിൽവെച്ചു നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ ടീം പങ്കെടുക്കും. കഴിഞ്ഞ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ഒന്നാംസ്ഥാനം നേടിയപ്പോൾ ഇതിൽ കളിച്ച ഒമ്പതുപേരും ചെമ്മൻകടവിന്റെ താരങ്ങളായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽനടന്ന ഭൂരിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പുകളിലും ചെമ്മൻകടവ് സ്കൂൾ ടീം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജില്ലാ നെഹ്റു ഹോക്കി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണഒന്നാംസ്ഥാനം, സംസ്ഥാന നെഹ്റു ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം, ജില്ലാ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ തുടർച്ചയായി എല്ലാ വിഭാഗത്തിൽ ഒന്നാംസ്ഥാനം, മൂന്നു വിഭാഗങ്ങളിലായി 24ഓളംപേർ ജില്ലാ ടീമിൽ ഇടംനേടിയപ്പോൾ ഈവർഷം ജൂനിയർ, സീനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി 14 താരങ്ങൾക്ക് സംസ്ഥാന ഹോക്കി ടീമിൽ ഇടംനേടാനും സാധിച്ചു. കായികാധ്യാപകനായ മുഹമ്മദ് ഷറഫുദ്ദീൻ റസ്വിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനവും, ടീം അംഗങ്ങളുടെ കഠിനാധ്വാനവുമായി ടീമിന്റെ മുന്നേറ്റത്തിനു കാരണം. 

Eng­lish Summary;Chemmankadu’s four play­ers and coach for the state sub-junior hock­ey team

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.