ചെന്നൈയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്കു ശ്രമിച്ച വയോധികന്‍ മരിച്ചു. 60 വയസുകാരനായ കണ്ണയ്യനാണ് മരിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ഇയാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഞായറാഴ്ച ഗോവിന്ദസ്വാമി നഗറില്‍ നടന്ന കുടിയൊഴിപ്പിക്കലിനിടെയായിരുന്നു സംഭവം. സംസ്ഥാന ജലവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കുടിയൊഴിപ്പിക്കലിനിടെ കണ്ണയ്യന്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഇവിടെ അരങ്ങേറിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ തടയുന്നതിനു വേണ്ടി കണ്ണയ്യന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പൊള്ളലേറ്റ ഇയാളെ ഉടന്‍ കില്‍പോക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഇയാളുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ ജനങ്ങള്‍ക്കു നേരെയുള്ള അതിക്രമം എന്നാണ് ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ പാ രഞ്ജിത് പ്രതികരിച്ചത്.
English Summary: Chennai eviction: Elderly man death ablaze
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.