ചെന്നൈയില്‍ നിന്നം കോഴിക്കോട്ടേക്ക് പോയ കല്ലട ദൂറിസ്റ്റ് ദീർഘദൂര സർവീസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് (56) ആണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാള്‍ പുരുഷനാണ് ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിനടിയിൽപ്പെട്ട ഇരുവരെയും ബസ് ഉയര്‍ത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേ്ക്ക കൊണ്ടുപോകും വഴിയായിരുന്നു മരണം.
ശ്രീകൃഷ്ണപുരത്തിനും ചെര്‍പ്പുളശ്ശേരിക്കും മധ്യെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 8 മണിയോടെ അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. രണ്ടു മൃതദേഹങ്ങളും പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. പരുക്കേറ്റ 12 പെരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അുകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നിലകൂടി ഗുരുതരമാണെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റുള്ള പരിക്കുകൾ സാരമുള്ളതല്ലെന്ന് പോലീസും വ്യക്തമാക്കി. ബസിന്റെ അമിത വേഗതയും ഡ്രൈവര്‍ ഉറക്കത്തില്‍പ്പെട്ടതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക നഗരമനം.
English Summary: Chennai-Kozhikode Kallada bus overturns, two people die tragically
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.