19 December 2025, Friday

ചെന്നിത്തലയെ വീണ്ടും വെട്ടി; ഷാഫി പറമ്പിലിന്റെ നോമിനി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

കെ സി വേണുഗോപാലിന്റെ നോമിനി വര്‍ക്കിംങ് പ്രസിഡന്റും
Janayugom Webdesk
തിരുവനന്തപുരം
October 13, 2025 5:22 pm

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രമേശ് ചെന്നിത്തലയുടെ നോമിനിയും, സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അബിന്‍ വര്‍ക്കിയെ വെട്ടി ‚ഷാഫി പറമ്പിലിന്റെ നോമിനി ഒ ജെ ജനീഷിനെ നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ സംസ്ഥാന പ്രസിഡന്റ് ഇല്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്.

സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ പാര്‍ട്ടി നേതൃത്വം ഷാഫി പറമ്പിനിന് വഴങ്ങി ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂത്തലിനു പിന്നാലെ വോട്ട് നേടിയത് അബിന്‍ വര്‍ക്കി ആയിരുന്നു. രാഹുല്‍ എ വിഭാഗത്തെയും, അബിന്‍ വര്‍ക്കി ഐ വിഭാഗത്തെയും ആണ് പ്രതിനിധീകരിച്ചു മത്സരിച്ചത്.

ഇതിനിടയില്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്റെ നോമിനിയായ ബിനു ചുള്ളിയിലിനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കാന്‍ ചില ചരടുവലികള്‍ നടത്തിയിരുന്നു.സംസ്ഥന യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത പോസ്റ്റാണ് വര്‍ക്കിംങ് പ്രസിഡന്റ് .അവിടെ തന്റെ നോമിനായി ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായി നിയമിക്കാന്‍ കെ സിക്ക് കഴിഞ്ഞു. ഇതു രമേശ് ചെന്നിത്തലയ്ക്കള്ള മുന്നറിയിപ്പുകൂടിയായിട്ടാണ് കോണ്‍ഗ്രസ് അണികള്‍ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.