10 December 2025, Wednesday

Related news

December 9, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025

സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി ചെന്നിത്തല: കോണ്‍ഗ്രസ് ആണ് എനിക്കു വലുത്

Janayugom Webdesk
തിരുവനന്തപുരം
January 9, 2023 12:52 pm

തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആക്ഷേപത്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഞാന്‍ എന്നും മതേതര നിലപാടു മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ആണ് എനിക്കു വലുത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന വാദത്തില്‍ അര്‍ഥമില്ല. എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ലചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയെ പ്രൊജക്ട് ചെയ്തതുകൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന്, ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ ആരോപിച്ചത്. ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ ഇത്രയും വലിയ പരാജയം ഉണ്ടാവുമായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Chen­nitha­la replied to Suku­maran Nair: Con­gress is the biggest for me

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.