ചേപ്പാട് പഞ്ചായത്ത് തല കഥോത്സവം കണിച്ചനല്ലൂർ ഗവണ്‍മെന്റ് എൽ പി എസ്സിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ വേണുകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശ്വപ്രസാദ് അധ്യക്ഷത വഹിച്ചു. ബിആർസി ട്രെയിനർ രാജീവ് കണ്ടല്ലൂർ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ ഷൈനി, തമ്പി, ബി ആർ സി ട്രെയിനർ ഹസീന എസ്, സി ആർ സി കോ-ഓർഡിനേറ്റർ അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ലത സ്വാഗതവും പിടിഎ പ്രസിഡൻറ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കഥോത്സവ പരിപാടികൾ നടന്നു.
English Summary: Chepad Panchayat-wide story festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.