25 December 2025, Thursday

Related news

December 25, 2025
December 22, 2025
December 21, 2025
December 16, 2025
December 8, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025

ചേർത്തല പൊലിമ കരപ്പുറം കാഴ്ചകളിലേയ്ക്ക് ജനപ്രവാഹം

Janayugom Webdesk
ചേർത്തല
December 21, 2024 8:20 pm

ചേർത്തല നിയോജക മണ്ഡലത്തിന്റെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കിക്കൊണ്ടും, കരപ്പുറത്തിന്റെ പരമ്പരാഗത കാർഷികപ്പെരുമ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായും കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് നടത്തുന്ന “ചേർത്തല പൊലിമ ” കരപ്പുറം കാഴ്ചകളിലേയ്ക്ക് ജനപ്രവാഹം.
കാർഷിക സെമിനാറുകൾ, ബി ടു ബി മീറ്റ്കൾ, ഇൻകുബേറ്റർ സെന്റർ, കാർഷിക വായ്പ്പാ സെന്ററുകൾ, വിദഗ്ദ്ധർ നൽകുന്ന കാർഷിക പഠന ക്ലാസുകൾ, തദ്ദേശ കലാകാരൻന്മാരുടെ കലാപരിപാടികൾ എന്നിവയും മേളയിലുണ്ട്. 

ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനിയിൽ കൃഷിവകുപ്പിന്റെ 3000 ത്തിലധികം ഉല്‍പന്നങ്ങൾ നൂറിലധികംസ്റ്റാളുകളിലായാണ് പ്രദർശനം. ചേർത്തല മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട് ഉൾപ്പെടെ ചേർത്തല നഗരസഭയിലേയും മുഴുവൻ കർഷകരേയും ജനപ്രതിനിധികളേയും, കലാ-സാംസ്ക്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് മേള സംഘടി പ്പിച്ചിരിക്കുന്നത്.

കാർഷിക സംരംഭങ്ങൾക്കും കർഷക ഗ്രൂപ്പുകൾക്കും ആശയങ്ങൾ വിപുലീകരിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും സഹായകമാക്കുന്ന ഡി പി ആർ ക്ലിനിക്കും കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിപണന സാധ്യത കണ്ടെത്താനും ബി ടു ബീ മീറ്റ് മേളയുടെപ്രത്യേകതയാണ്.
ദേശീപാതയിലൂടെ യാത്ര ചെയ്യുന്ന അനവധി കുടുംബങ്ങളും മേളയിൽ എത്തി കാഴ്ചകൾ കണ്ട ശേഷം ഫുഡ് സെന്റെറുകളിൽ ഭക്ഷണവും കഴിച്ചാണ് മടക്കം. 29നാണ് സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.