19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 1, 2024
August 16, 2024
June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023

ചേതന വാര്‍ഷികവും പി എസ് സി 
ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും

Janayugom Webdesk
ആലപ്പുഴ
April 13, 2022 5:38 pm

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ സാമൂഹികക്ഷേമ കാര്യാലയമായ ചേതനയുടെ 15-ാംവാർഷികവും പി എസ് സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ചേതന എക്സിക്യൂട്ടിവ് ഡയറകർ ഫാ. ലൂക്കോസ് കന്നിമേൽ സ്വാഗതം പറഞ്ഞു. കാർഷിക സഹായ വിതരണം മലങ്കര സോഷ്യൽ സർവ്വീസ് ഫോറം സെക്രട്ടറി ഫാ ജോർജ്ജ് വെട്ടികാട്ടിലും നിർവ്വഹിച്ചു ആശാകിരണം പദ്ധതിയുടെ മികച്ച പ്രവർത്തകര്‍ക്കുള്ള അവാർഡ് ഷൈനി ആൻഡ്രൂസ്, മികച്ച യുവ സമൂഹിക പ്രവർത്തകനുള്ള അവാർഡ് മുഹമ്മദ് ഷമീർ, മികച്ച യൂണിറ്റ് റിജിയണൽ ഡയറക്ടർക്കുള്ള അവാർഡ് ഫാ. ജോർജ്ജ് കോട്ടപ്പുറവും മികച്ച യൂണിറ്റിനുള്ള അവാർഡ് പുലിയൂർ യൂണിറ്റും നേടി. നഗരസഭ കൗൺസിലർ കെ പുഷ്പദാസ് സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് തെക്കേവീട്ടിൽ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.