23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
April 9, 2024
December 18, 2023
November 6, 2023
October 13, 2023
August 13, 2023
February 26, 2023
January 6, 2023
June 17, 2022

കോഴിയിറച്ചിക്ക് തീവില

ബേബി ആലുവ
കൊച്ചി
April 9, 2024 6:31 pm

സംസ്ഥാനത്ത് ചിക്കൻ വില കുതിക്കുന്നു. പല ഭാഗങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിലയിൽ 100 രൂപയ്ക്കടുത്ത് വർധനയാണുണ്ടായിരിക്കുന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 265 ആയാണ് വർധിച്ചിരിക്കുന്നത്. വിഷു കഴിയാതെ ഈ സ്ഥിതിയിൽ നിന്നുള്ള മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം. 

വില ഇത്രത്തോളം കുത്തനെ ഉയരാനുള്ള കാരണമായി പറയുന്നത് പല പ്രശ്നങ്ങളാണ്. ചൂട് കൂടാൻ തുടങ്ങിയതോടെ കോഴിക്കുഞ്ഞുങ്ങളുടെ ഭാരം കുറയലും ചത്തുവീഴലും പതിവായതോടെ പ്രാദേശിക ഫാമുകൾ മിക്കവാറും അടച്ചു. ഉല്പാദനത്തിൽ അധികചെലവായതോടെ ഉത്പാദനം കുറഞ്ഞു. തീറ്റ വിലയിലും ഇന്ധന വിലയിലുമുണ്ടായ വർധനയും കോഴിയിറച്ചി വിലയെ ബാധിച്ചു. വിലക്കയറ്റം മൂലം കച്ചവടം മോശമായി. ഈസ്റ്റർ, റംസാൻ വിശേഷ ദിവസങ്ങളിൽപ്പോലും സാധാരണയിൽ നിന്ന് അളവ് കുറച്ചാണ് അളുകൾ കോഴിയിറച്ചി വാങ്ങിയത്. 

തദ്ദേശ ഫാമുകളിൽ ഉല്പാദനം കുറയുകയും സംസ്ഥാനത്ത് വില ഉയരുകയും ചെയ്തതോടെ തമിഴ്‌നാട് ലോബി ഇറച്ചിക്ക് കൃത്രിമ ദൗർലഭ്യം സൃഷ്ടിക്കുന്നതായും വ്യാപാരികൾ പറയുന്നു. ഇനിയും വില ഉയർത്തുകയാണ് ഉദ്ദേശ്യം. ഇതു മൂലം വില വർധനവിന്റെ പ്രയോജനം സംസ്ഥാനത്തെ ഉത്പാദകർക്കോ കച്ചവടക്കാർക്കോ കിട്ടുന്നില്ല. കോഴിഫാമുകൾ കൂടുതൽ തമിഴ് നാട്ടിലായതിനാൽ കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുകയും വില പോലും നിശ്ചയിക്കുന്നത് തമിഴ്‌നാട് ലോബിയാണ്. ലോക് ഡൗണിനു മുമ്പ് 50 കിലോഗ്രാമിന് 1230 രൂപയായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ അതിന്റെ ഇരട്ടിയിലധികമാണ് വില. ഇവിടത്തെ ഫാമുകളിൽ വില്പന സീസൺ തുടങ്ങുമ്പോൾ തമിഴ് നാട്ടിൽ നിന്ന് വിലകുറച്ച് ഇറച്ചിക്കോഴികളെ കേരളത്തിലേക്ക് എത്തിക്കുന്ന തന്ത്രവും ലോബി പയറ്റാറുണ്ട്. സംസ്ഥാനത്ത് 1000 ലധികം പ്രാദേശിക ഫാമുകൾ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ പകുതിയിൽ താഴെയായി. കഴിഞ്ഞ വർഷം ഈ സമയത്ത് കേരളത്തിൽ കോഴിയിറച്ചി വില കിലോഗ്രാമിന് 85 രൂപയായിരുന്നു. 

വിവിധ പ്രശ്നങ്ങളാൽ കടലിലും കായലിലും മത്സ്യമില്ലാത്ത സ്ഥിതി സംജാതമായതും ഈസ്റ്റർ, റംസാൻ, വിഷു വിശേഷാവസരങ്ങളിൽ ചിക്കൻ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. കേരള തീരങ്ങൾ കരിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ദിവസങ്ങളോളം പഴക്കമുള്ള മത്സ്യത്തിനും വില കൂടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Chick­en is expen­sive in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.