20 December 2025, Saturday

Related news

December 19, 2025
December 14, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025

സൗജന്യമായി കോഴിയിറച്ചി നല്‍കിയില്ല; ദളിത് യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

Janayugom Webdesk
ലഖ്നൗ
August 13, 2023 4:00 pm

ഉത്തര്‍പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാത്തതിന്റെ പേരില്‍ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം. രണ്ടുപേര്‍ ചേര്‍ന്ന് മദ്യലഹരിയില്‍ ചെരിപ്പ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ലളിത്പൂരില്‍ നടുറോഡിലാണ് സംഭവം. ഗ്രാമങ്ങള്‍ തോറും ബൈക്കിലെത്തി കോഴിയിറച്ചി വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്. യുവാക്കളുടെ സംഘം ജോലിക്കിടെ ടഞ്ഞുനിര്‍ത്തി സൗജന്യമായി കോഴിയിറച്ചി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ചെരിപ്പ് ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;Chicken was not giv­en for free; Dalit youth bru­tal­ly beat­en up in the mid­dle of the road

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.